ലോകസഭാ തെരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടി സംസ്ഥാന നേതാക്കൾ വയനാട്ടിൽ

കൽപ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന നേതാക്കൾ വയനാട്ടിൽ ഫെബ്രുവരി 18, 19, 20 തീയതികളിൽ ജില്ലയിലെ വിവിധ മീറ്റിംഗുകളിലും പൊതു പരിപാടികളിലും പങ്കെടുക്കും.തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലവുമായി ബന്ധപെട്ട തീരുമാനങ്ങൾ പാർട്ടി പ്രവർത്തകരുമായി ചർച്ച ചെയ്യുകയും അഭിപ്രായം ക്രോഡീകരിക്കുകയും ചെയ്യും.

18 ആം തീയതി മാനന്തവാടി വയനാട് സ്ക്വയറിൽ വെച്ച് നടക്കുന്ന ആം ആദ്മി പാർട്ടി തൊഴിലാളി വിംഗ് ആയ ശ്രമിക് വികാസ് സംഘടൻ (എസ്. വി.എസ്) ജില്ലാ സമ്മേളനത്തിലും, ലോക സാമൂഹിക നീതി ദിനമായ 20 ന് പുല്പള്ളിയിൽ നടക്കുന്ന വന്യ മൃഗആക്രമണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന “അതിജീവനം” പരിപാടിയിലും ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ള സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.

ജില്ലയിലെ വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും പാർട്ടി ഭാരവാഹികളുമായും പ്രവർത്തകരുമായും നടക്കുന്ന വിവിധ യോഗങ്ങളിലും സംസ്ഥാന നേതാക്കൾ പങ്കെടുക്കും എന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ല പ്രസിഡൻ്റ് ഡോ സുരേഷ് മുണ്ടേരി, ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ജില്ലാ കമ്മറ്റി ഭാരവാഹികൾ ആയ മനു മത്തായി,മാത്യു ജോസഫ്, ബേബി തയ്യിൽ, ഇ വി തോമസ് എന്നിവർ അറിയിച്ചു.

Event Type
State event
Date & Time
18-Feb-2024
Contact Number