വാരപ്പെട്ടി പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിനും കമ്മിറ്റി രൂപീകരണവും

കോതമംഗലം: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിനും കമ്മിറ്റി രൂപീകരണവും നടന്നു,
ഇഞ്ചൂര്‍ അമ്പലപ്പടിയിൽ വച്ച് നടന്ന കമ്മിറ്റി രൂപീകരണയോഗം ജില്ലാ പ്രസിഡന്റ് സാജു പോൾ ഉദ്ഘാടനം ചെയ്തു, നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന വക്താവ് ജോൺസൺ കറുകപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം എൽദോ പീറ്റർ, നിയോജകമണ്ഡലം സെക്രട്ടറി വിജോയ് പുളിക്കൽ, ട്രഷറാർ സുരേഷ് പത്മനാഭൻ എന്നിവർ സംസാരിച്ചു.
ബാബു പീച്ചാട്ട് സ്വാഗതവും പിയേഴ്സൺ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ബോസ് കെ.സി.- പ്രസിഡന്റ്, പിയേഴ്സൺ കെ. ഐസക്ക് -സെക്രട്ടറി, വിൽസൺ പോൾ - ട്രഷറാർ, ജെയിംസ് - വൈസ് പ്രസിഡന്റ്, സജീ ടി. വർഗീസ് - ജോയിന്റ് സെക്രട്ടറി, ബേസിൽ വർഗീസ്- യൂത്ത് വിങ്ങ്, പ്രണവ് ബിജുലാൽ- സ്റ്റുഡൻസ് , രവി ഇഞ്ചൂർ- ആർ.ടി.ഐ, ബിജു ലാൽ- കിസാൻ വിങ്ങ്, ബിജു കുര്യാക്കോസ് - ട്രെയ്ഡ് , സോളമൻ എ. വി. - ലേബർ വിങ്ങ്, വിനോദ് വർഗീസ് - ടെയിനിംഗ്, ആരോമൽ എസ്.- സോഷ്യൽ മീഡിയ എന്നിവരെ തിരഞ്ഞെടുത്തു.

Event Type
Localbody Event
Date & Time
Contact Number
District
Ernakulam
LAC
087. Kothamangalam