ആം ആദ്മി ഇടുക്കി, കോട്ടയം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപവാസവും പൊതുസമ്മേളനവും

2021 ഒക്ടോബർ പതിനാറാം തീയതി ഇടുക്കി കോട്ടയം ജില്ലകളിലെ പെരുവന്താനം കൊക്കയാർ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ 22 പേരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുകയും അനേകം പേർക്ക് ഭവനവും വസ്തുവകകളും നഷ്ടപ്പെടുകയും .... ചെറുതും വലുതുമായ 24 പാലങ്ങളുംറോഡുകളും തകരുകയുമുണ്ടായി.
എന്നാൽ രണ്ടുവർഷം ആയിട്ടും ഭവനം നഷ്ടപ്പെട്ടവർക്ക് പുനരധിവാസംപൂർണ്ണ തോതിൽ ചെയ്തുകൊടുക്കുവാനോ തകർന്നതിൽ ഒരു പാലം പോലും സഞ്ചാരയോഗ്യമാക്കുവാനോ അധികാരികൾക്ക് സാധിച്ചിട്ടില്ല.... ഭരണപക്ഷത്തിന്റെ ഈ അവഗണനയിൽ പ്രതികരിക്കാൻ പ്രതിപക്ഷവും താല്പര്യവും കാട്ടാത്ത സാഹചര്യത്തിൽ ആം ആദ്മി പാർട്ടി സമരം ഏറ്റെടുക്കുകയാണ്.....
..
ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലവും കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലവും സംയുക്തമായി ഒക്ടോബർ 16ാം തീയതി എന്തയാറിൽ വച്ച് രാവിലെ 10 മണി മുതൽ ഉപവാസ സമരവും അതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുസമ്മേളനവും നടത്തുകയാണ്. AAP സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിൽസനും മറ്റ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുന്നു.

Event Type
District Event
Date & Time
Contact Number